Date 25/05/2020 12:08 PM

Mattanur, Kerala, India

Kannur International Airport Celebrated First Anniversary

ആദ്യവാര്‍ഷികം ആഘോഷമാക്കി കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാംവാര്‍ഷികാഘോഷ പരിപാടികള്‍ അതിഗംഭീരമായി സംഘടിപ്പിച്ചു. ഒപ്പം വിമാനത്താവളത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന നിരവധി പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ രൂപകല്പന നല്‍കി. ആനിവേഴ്‌സറി ആഘോഷത്തിന്റെ ഭാഗമായി കണ്ണൂരിലെയും പരിസരപ്രദേശങ്ങളിലെയും അനാഥാലയങ്ങളില്‍ കഴിയുന്ന 74 കുട്ടികള്‍ക്ക് 40 മിനിറ്റോളം നീണ്ടുനിന്ന സൗജന്യ വിമാനയാത്ര സംഘടിപ്പിച്ചു. കണ്ണൂര്‍ അന്താരാഷ്ട്രവിമാനത്താവളം ഇന്‍ഡിഗോ എയര്‍ലൈന്‍സുമായി സഹകരിച്ചാണ് മാതൃകാപരമായ ഈ വിമാനയാത്ര നടത്തിയത്.
കാസിനോ എയര്‍ കേറ്ററേഴ്സ് ആന്‍ഡ് ഫ്‌ലൈറ്റ് സര്‍വീസസ്(CAFS) യാത്രികര്‍ക്കാവശ്യമായ ഭക്ഷണവും BPCL യാത്രയ്ക്കാവശ്യമായ ഇന്ധനവും സൗജന്യമായി ലഭ്യമാക്കി. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഫ്ളീറ്റ് സൂപ്പര്‍വൈസര്‍ ക്യാപ്റ്റന്‍ പങ്കജ് കൊടിമേല, എയപ്പോര്‍ട്ട് മാനേജര്‍ ചാള്‍സ് മാത്യു എന്നിവര്‍ യാത്രയ്ക്ക് നേതൃത്വം നല്‍കി.

രാജിവ് ഗാന്ധി അക്കാദമി ഫോര്‍ എവിയേഷന്‍ ടെക്‌നോളജി (RAGAAT)യുടെ പൈലറ്റ് ട്രെയിനിംഗ് അക്കാദമി കണ്ണൂര്‍ വിമാനത്താവളത്തില്‍ തുടങ്ങുവാനുള്ള പദ്ധതികള്‍ക്ക് അന്തിമരൂപരേഖ തയ്യാറായി. അനുബന്ധമായി സര്‍ട്ടിഫൈഡ് പൈലറ്റ് ലൈസന്‍സ്(CPL) ലഭിക്കുവാനുള്ള പരിശീലനം കണ്ണൂര്‍ വിമാനത്താവളത്തില്‍ ആരംഭിക്കുന്നു. Cessna 172ന്റെ 3 സിംഗിള്‍ എഞ്ചിന്‍ ഫ്‌ളൈറ്റുകളാണ് ട്രെയിനിംഗിന്റെ ഭാഗമായി കണ്ണൂരില്‍ എത്തിച്ചത്. CPL ലഭിക്കുവാനായി 200 മണിക്കൂര്‍ പറക്കണം എന്നതാണ് മാനദണ്ഡം. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള പരിശീലനപ്പറക്കല്‍ വഴി  5 മണിക്കൂര്‍ ലഭിക്കും. ഇത്തരത്തിലൊരു ട്രെയിനിംഗിലൂടെ കുട്ടികള്‍ക്ക് എളുപ്പത്തില്‍ അവരുടെ പരിശീലനം പൂര്‍ത്തിയാക്കുവാന്‍ സാധിക്കും. പദ്ധതിയുടെ ഔപചാരകമായ ഫ്‌ളാഗ് ഓഫ് കേരള മുഖ്യമന്ത്രി ശ്രീ. പിണറയി വിജയന്‍ നിര്‍വഹിച്ചു. ശ്രീ. ഇ.പി. ജയരാജന്‍ (വ്യവസായം, കായികവകുപ്പ് മന്ത്രി), ശ്രീ. കടന്നപ്പള്ളി രാമചന്ദ്രന്‍ (തുറമുഖം, പുരാവസ്തു വകുപ്പ്), ശ്രീ. കെ.കെ. ശൈലജ ടീച്ചര്‍ (ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ്), വി.തുളസിദാസ്(മാനേജിംഗ് ഡയറക്ടര്‍, KIAL) തുടങ്ങി പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഒപ്പം രാജീവ് ഗാന്ധി അക്കാദമി ഫോര്‍ എവിയേഷന്‍ ടെക്‌നോളജിയിലെ ചീഫ് ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ മല്ലികാര്‍ജ്ജുന്‍, ഡെപ്യൂട്ടി ചീഫ് ഫ്‌ളൈയിംഗ് ഇന്‍സ്ട്രക്ടര്‍ ക്യാപ്റ്റന്‍ രാജേന്ദ്രന്‍, ചീഫ് എഞ്ചിനീയര്‍ രതീഷ് തുടങ്ങിയവരും 11 വിദ്യാര്‍ത്ഥികളും ഫ്‌ളാഗ് ഓഫില്‍ പങ്കെടുത്തു.

Kannur Airport First Anniversary Inauguration
                                        Kannur Airport First Anniversary Inaugurationകണ്ണൂര്‍ എയര്‍പോര്‍ട്ട് ആര്‍ട്ട് ഗാലറിയുടെ ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കണ്ണൂരിലെയും പരിസരങ്ങളിലെയും പ്രഗത്ഭരായ കലാകാരന്മാരുടെ ചിത്രങ്ങളും കരകൗശലവസ്തുക്കളും ഉള്‍ക്കൊള്ളിച്ചുള്ളതാണ് ആര്‍ട്ട് ഗാലറി. മൂന്ന് മാസത്തിനുള്ളില്‍ ചിത്രങ്ങളും കരകൗശലവസ്തുക്കളും സന്ദര്‍ശകര്‍ക്ക് വാങ്ങാന്‍ കഴിയുന്ന തരത്തില്‍ ആര്‍ട്ട് ഗാലറി പുന:ക്രമീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.


അന്താരാഷ്ട്ര നിലവാരത്തിലുള്ള വി.ഐ.പി. ലോഞ്ചാണ് ഒന്നാംവാര്‍ഷികത്തിന്റെ മറ്റൊരു സവിശേഷത. NASനാണ് ലോഞ്ചിന്റെ നടത്തിപ്പ് ചുമതല. 

ഒപ്പം കേരള വിസിറ്റേഴ്‌സ് സെന്ററിന്റെ (KVC) ഉദ്ഘാടനവും കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നടന്നു. വിനോദസഞ്ചാരികള്‍ക്ക് ഉത്തരമലബാറിനെപ്പറ്റി വിവരങ്ങള്‍ നല്‍കാനും മറ്റ് സഹായങ്ങള്‍ക്കുമായി ഒരുക്കിയ സ്റ്റാളുകളാണ് കേരള വിസിറ്റേഴ്‌സ് സെന്റര്‍. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങിന് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റിലെ ടൂറിസം ജോയിന്റ് ഡയറക്ടർ അനിത കുമാരിയുടെയും , മറ്റു ഉദ്യോഗസ്ഥരുടെയും സാന്നിധ്യവുമുണ്ടായി.

ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂര്‍ എയര്‍പോര്‍ട്ട് നടപ്പിലാക്കുന്ന 'ഫീ വൈഫെ' പദ്ധതിയ്ക്കും തുടക്കമായി. കൂടാതെ ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ MIG-27 എന്‍ക്രാഫ്റ്റിന്റെ അനാച്ഛാദനവും നടന്നു. എയര്‍ മാര്‍ഷല്‍ അമിത് തിവാരി വിശിഷ്ടാതിഥിയായ ചടങ്ങ് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കണ്ണൂരിനെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ശ്രീ. പിണറായി വിജയന്‍ പറഞ്ഞു. ഒപ്പം കാര്‍ഗോ സര്‍വീസുകള്‍ ഉടന്‍തന്നെ പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Published Date
Tue, 12/10/2019 - 13:16

VISITOR COUNTER

3,692,935

  • 1,080 Today
  • 1,660 Yesterday
  • 63,307 This Month
  • 53,524 Last Month
3,692,935 All Days