Date 28/01/2020 09:48 PM

Mattanur, Kerala, India

Lovely Gift that touches the Sky- JOY FLIGHT

ആകാശംതൊടുന്ന ഒരു സ്നേഹസമ്മാനം 

  ഒക്കെയൊരു സ്വപ്‍നംപോലെയായിരുന്നു. നിവർന്നിരുന്ന്, സീറ്റ്  ബെൽറ്റ് മുറുക്കി, ഒറ്റപ്പറക്കൽ. ആകാശത്തിന്റെ നെറുകയിൽ, മേഘങ്ങളെ വകഞ്ഞു മാറ്റി, ഭൂമിയുടെ പച്ചപ്പ് കണ്ട്, ആകാശത്തിന്റെ നീലയെ തൊട്ട്, രുചികരമായ വിമാനഭക്ഷണം കഴിച്ച്, അപ്പൂപ്പൻ താടിപോലെ ഭാരമില്ലാതെ ഒരു മണിക്കൂറോളം. ഒരിക്കലും മറക്കില്ല കുട്ടികളീ ആകാശയാത്ര. 

 ജോയ് ഫ്ലൈറ്റ് എന്ന പേരിൽ കുട്ടികൾക്ക് സൗജന്യ വിമാനയാത്രയൊരുക്കി കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഡിഗോ എയർ ലൈൻസുമായി സഹകരിച്ചാണ് ഈ സമ്മാനം ഒരുക്കിയത്.

Orphan Children-Check In

കുട്ടികളുടെ ഇഷ്ടതാരം ഗോപിനാഥ് മുതുകാടും കുട്ടികളോടൊപ്പം ഉണ്ടായിരുന്നു. വിമാനത്താവളത്തിന്റെ ആഘോഷ പരിപാടികളിൽ ഏറ്റവും ഇഷ്ടം തോന്നിയ പരിപാടി എന്നാണ് ശ്രീ മുതുകാട് ജോയ് യാത്രയെ വിശേഷിപ്പിച്ചത്. 

Lovely Gift

 കാസിനോ എയർ കേറ്ററേഴ്‌സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് അവർക്ക് വിമാനഭക്ഷണമൊരുക്കി. ഈ സ്നേഹസമ്മാനത്തിന് ഇന്ധനം നൽകി സഹകരിച്ചത് ബിപിസിഎൽ ആയിരുന്നു.  ഇൻഡിഗോ എയർലൈൻസിന്റെ ഫ്‌ളീറ്റ് സൂപ്പർവൈസർ ക്യാപ്റ്റൻ പങ്കജ് കൊടിമേല, എയപ്പോർട്ട് മാനേജർ ചാൾസ് മാത്യു എന്നിവർ യാത്രയ്ക്ക് നേതൃത്വം നൽകി. ഏവരും ഒത്തുചേർന്നപ്പോൾ ഓർഫനേജിലെ കുട്ടികളുടെ ചിരകാല അഭിലാക്ഷം യാഥാർഥ്യമായി.

Orphan Children Going to Fly

 'അവരുടെ കണ്ണുകളിൽ ആവേശവും കൗതുകവും ഉണ്ടായിരുന്നു. അവരുടെ ഹൃദയങ്ങൾ ചിറകുവിരിച്ച് പറക്കുകയായിരുന്നു. സന്തോഷത്താൽ കുട്ടികളിങ്ങനെ വീർപ്പുമുട്ടുന്നത് ഇതിനുമുന്നേ കണ്ടിട്ടേയില്ല'  ആകാശയാത്രയ്ക്ക് അവസരം ലഭിച്ച കുട്ടികളുടെ ആനന്ദത്തെ ഇൻഡിഗോ അധികൃതർസാക്ഷ്യപ്പെടുത്തി 

 കണ്ണൂർ സ്വാന്തനഭവൻ, പാലോട്ടുപള്ളി നൂറുൽ ഇസ്ലാം സഭാ മഹല്ല് മുസ്‌ലിം ജമാഅത്, ഗവൺമെന്റ് ചിൽഡ്രൻസ് ഹോം, ശ്രീ സച്ചിതാനന്ദ ബാലമന്ദിരം എന്നിവിടങ്ങളിലെ എഴുപത്തിനാലോളംകുട്ടികൾക്കാണ് ഈ സൗഭാഗ്യം ലഭിച്ചത്

 

Published Date
Tue, 12/10/2019 - 13:15

VISITOR COUNTER

3,378,184

  • 3,498 Today
  • 4,240 Yesterday
  • 130,216 This Month
  • 140,819 Last Month
3,378,184 All Days